ചാമ്പ്യന്മാരുടെ തുടക്കം തോൽവിയോടെ, ലിവർപൂളിനെ തോൽപ്പിച്ച് നാപോളി

Photo: Twitter/@en_sscnapoli
- Advertisement -

കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിന് തോൽവിയോടെ തുടക്കം. നാപോളിയാണ് കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. ആദ്യ പകുതിയിൽ ലിവർപൂൾ ആക്രമണ നിറയെ സമർത്ഥമായി തടഞ്ഞ് നിർത്തിയ നാപോളി രണ്ടാം പകുതിയിൽ രണ്ട് ഗോൾ നേടി വിജയം ഉറപ്പിക്കുകായായിരുന്നു.

80ആം മിനുട്ടിൽ കല്ലേഹോനിനെ ആൻഡി റോബർട്സൺ ഫൗൾ ചെയ്തതിനെ തുടർന്ന് റഫറി നാപോളിക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. റഫറി പെനാൽറ്റി വിധിച്ചെങ്കിലും വാർ പരിശോധിച്ചതിന് ശേഷമാണ് നാപോളി പെനാൽറ്റി എടുത്തത്.  പെനാൽറ്റി എടുത്ത മെർറ്റൻസ്‌ യാതൊരു പിഴവും കൂടാതെ ഗോളകുകയും നാപോളിക്ക് ലീഡ് നേടി കൊടുക്കുകയും ചെയ്തു.

തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് നാപോളി തങ്ങളുടെ രണ്ടാമത്തെ ഗോൾ നേടിയത്. ലിവർപൂൾ പ്രതിരോധ താരം വാൻ ഡൈക് വരുത്തിയ പിഴവിൽ നിന്നായിരുന്നു ലോറെൻറെ നാപോളിയുടെ വിജയമുറപ്പിച്ച ഗോൾ നേടിയത്.

Advertisement