ക്യാപ്റ്റൻസി നഷ്ടപ്പെട്ടതിൽ ഒരു സങ്കടവുമില്ല എന്ന് പോഗ്ബ

താൻ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റൻ ആംബാൻഡ് അണിയില്ല എന്ന പരിശീലകൻ മൗറീനോയുടെ തീരുമാനത്തിൽ യാതൊരു വിഷമവും ഇല്ല എന്ന് പോൾ പോഗ്ബ. പോഗ്ബയുടെ സമീപനം ശരിയല്ല എന്ന് പറഞ്ഞ് പോഗ്ബയെ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മൗറീനോ നീക്കിയിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു പോഗ്ബയുടെ പ്രതികരണം.

ഇത് പരിശീലകന്റെ തീരുമാനം ആണെന്നും ആ തീരുമാനം അംഗീകരിക്കുന്നു എന്നും പോഗ്ബ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ സന്തോഷവാനാണ്. മാഞ്ചസ്റ്ററിലേക്ക് താൻ തിരികെ വന്നത് എന്റെ മാത്രം തീരുമാനം ആയിരുന്നു. ക്ലബിനെ വീണ്ടും വലിയ ടീമാക്കി മാറ്റാൻ ആയിരുന്നു തന്റെ തിരിച്ചുവരവ് എന്നും പോഗ്ബ പറഞ്ഞു.

ടീം ജയിക്കാത്തതിൽ എനിക്ക് പ്രശ്നമുണ്ടായിരുന്നു. ടീം ജയിക്കാതിരിക്കുമ്പോൾ സന്തോഷിക്കാൻ താൻ ശീലിച്ചിട്ടില്ല എന്നും പോഗ്ബ പറഞ്ഞു‌. ഇന്ന് തന്റെ മുൻ ക്ലബായ യുവന്റസിനെ ചാമ്പ്യൻസ് ലീഗിൽ നേരിടാൻ ഇരിക്കുകയാണ് പോഗ്ബ.

Loading...