ചാമ്പ്യൻസ് ലീഗിൽ ഷാൽകെക്ക് തകർപ്പൻ ജയം

ബുണ്ടസ് ലീഗ ക്ലബായ ഷാൽകെക്ക് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ടർക്കിഷ് ക്ലബായ ഗലറ്റസരായെ ഷാൽകെ പരാജയപ്പെടുത്തിയത്. ഗൈഡോ ബർഗ്സ്റ്റല്ലെർ, മാർക്ക് ഊത് എന്നിവരാണ് ഷാൽകെക്ക് വേണ്ടി ഗോളടിച്ചത്. ഈ വിജയത്തോടു കൂടി എട്ടു പോയന്റുകളുമായി ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്തെത്താൻ ഷാൽകെക്ക് ആയി. ഇസ്താംബുളിൽ വെച്ച് നടന്ന ആദ്യ പാദ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു.

ഇ നാലാം മിനുട്ടിൽ ബർഗ്സ്റ്റല്ലെറിലൂടെ റോയൽ ബ്ലൂസ് ലീഡ് നേടിയിരുന്നു. പിന്നീട് മത്സരത്തിലെ രണ്ടാം ഗോൾ പിറന്നത് അൻപത്തിയേഴാം മിനുട്ടിൽ ജർമ്മൻ താരം മാർക്ക് ഊതിലൂടെയാണ്. നി ഗ്രൂപ്പ് സ്റ്റേജിൽ രണ്ടു മത്സരങ്ങൾ ശേഷിക്കെ നോക്ക്‌ ഔട്ട് സ്റേജിലേക്കുള്ള ഷാൽകെയുടെ സാദ്ധ്യതകൾ വർധിക്കുകയാണ്. ബുണ്ടസ് ലീഗയിൽ മോശം തുടകമായിരുന്നെങ്കിലും യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനം ഡൊമിനിക്ക് ട്രേഡിസ്‌കോയുടെ ഷാൽക്കെക്ക് ആശ്വാസകരമാണ്.