“യുവന്റസിനെ ടൂറിനിൽ വന്ന് തോൽപ്പിക്കുക എളുപ്പമാകില്ല” – പ്യാനിച്

20201028 150955

മുൻ യുവന്റസ് താരം പ്യാനിച് ഇന്ന് ബാഴ്സലോണയുടെ ജേഴ്സിയിൽ ആകും യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ ഇറങ്ങുക. യുവന്റസിന്റെ ഗ്രൗണ്ടിൽ തിരിച്ചെത്തിയതിൽ സന്തോഷം ഉണ്ട് എന്ന് പറഞ്ഞ പ്യാനിച് എന്നാൽ ഇവിടെ വന്ന് യുവന്റസിനെ തോൽപ്പിച്ച് പോയിന്റ് സ്വന്തമാക്കൽ എളുപ്പമാകില്ല എന്ന് പറഞ്ഞു. യുവന്റസിന് കരുത്തരായ താരങ്ങളുടെ വലിയ നിരയുണ്ട്‌. ഒപ്പം ക്ലബിനെ നന്നായി അറിയിച്ചു പിർലോ കോച്ചുമായുണ്ട്. അതുകൊണ്ട് തന്നെ തന്റെ ടീമായ ബാഴ്സക്ക് ഇന്ന് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത് എന്ന് പ്യാനിച് പറഞ്ഞു.

പിർലോയുടെ ഒപ്പം കളിക്കാൻ താൻ ഇഷ്ടപ്പെട്ടേനെ പക്ഷെ വേറെ ഒരു വലിയ വെല്ലുവിളിയാണ് താൻ ബാഴ്സലോണയിലേക്ക് വന്നതിലൂടെ ഏറ്റെടുത്തത് എന്നും ഇനി ബാഴ്സലോണക്ക് ഒപ്പം വലിയ പ്രകടനങ്ങൾ നടത്തുക ആണ് ലക്ഷ്യം എന്നും പ്യാനിച് പറഞ്ഞു. തനിക്ക് ബാഴ്സലോണയിൽ അവസരം കിട്ടാത്തത് സാധാരണ സംഭവം ആണെന്നും വലിയ ക്ലബുകളിൽ അവസരങ്ങൾ കിട്ടാൻ പൊരുതേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Previous articleരോഹിത്തിന്റെ നെറ്റ്സിലെ വീഡിയോ അദ്ദേഹത്തിന്റെ പരിക്കിന്റെ യഥാര്‍ത്ഥ ചിത്രമല്ല
Next articleആറ് വിദേശ താരങ്ങൾ മാത്രം, എഫ് സി ഗോവ ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു