ആറ് വിദേശ താരങ്ങൾ മാത്രം, എഫ് സി ഗോവ ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസണായുള്ള ഐ എസ് എൽ സ്ക്വാഡ് എഫ് സി ഗോവ പ്രഖ്യാപിച്ചു. ഏഴ് വിദേശ താരങ്ങളെ വരെ സൈൻ ചെയ്യാമെങ്കിലും ആറ് വിദേശ താരങ്ങളെ മാത്രമെ എഫ് സി ഗോവ സൈൻ ചെയ്തുള്ളൂ. 35 അംഗ സ്ക്വാഡിൽ 14 താരങ്ങൾ ഗോവയിൽ നിന്ന് തന്നെ ഉള്ളവരാണ്. കഴിഞ്ഞ സീസണിൽ ടീമിന്റെ ഭാഗനായിരുന്ന 11 പേര് ഇത്തവണയും ടീമിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ ഐ എസ് എൽ ലീഗ് ചാമ്പ്യന്മാരായിരുന്നു എഫ് സി ഗോവ.

ഈ സീസണിൽ പുതിയ പരിശീലകനായ ജുവാൻ ഫെറാണ്ടോ ആണ് ഗോവയെ നയിക്കുന്നത്. കഴിഞ്ഞ സീസണിൽ ഗോവയ്ക്ക് ഒപ്പം ഉണ്ടായിരുന്ന അഹ്മദ് ജാഹു, മൊർട്ടാട ഫാൾ, ഹ്യൂഗോ ബൗമസ്, കോറോ, മന്ദർ റാവു തുടങ്ങി പ്രമുഖരൊക്കെ ക്ലബ് വിട്ടിട്ടുണ്ട്. ഇത് ഗോവൻ സ്ക്വാഡിനെ ബാധിക്കാതെ നോക്കുക ആകും ഫെറാണ്ടിയുടെ ആദ്യ ചുമതല.

FC Goa’s squad for the 2020/21 season of the Indian Super League is as follows:

Goalkeepers: Mohammad Nawaz, Naveen Kumar, Shubham Dhas, Dylan D’Silva

Defenders: Sanson Pereira, Seriton Fernandes, Leander D’Cunha, Iván González (Spain), Mohamed Ali, James Donachie (Australia), Sarineo Fernandes, Aibanbha Dohling, Saviour Gama

Midfielders: Lenny Rodrigues, Nestor Dias, Edu Bedia (Spain), Princeton Rebello, Alberto Noguera (Spain), Brandon Fernandes, Phrangki Buam, Redeem Tlang, Makan Winkle Chothe, Alexander Romario Jesuraj, Jorge Ortiz (Spain), Flan Gomes, Seiminlen Doungel

Forwards: Igor Angulo (Spain), Aaren D’Silva, Devendra Murgaonkar, Ishan Pandita