നെയ്മർ ഇന്ന് ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇല്ല

20211018 234643

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ പി എസ് ജി ലൈപ്സിഗിനെ നേരിടുമ്പോൾ ബ്രസീലിയൻ താരം നെയ്മർ പി എസ് ജിക്ക് ഒപ്പം ഉണ്ടാകില്ല. ബ്രസീൽ ദേശീയ ക്യാമ്പിൽ നിന്ന് തിരികെ വന്ന നെയ്മറിന് ഗ്രോയിൻ ഇഞ്ച്വറി ആണ്. താരം കൂടുതൽ ചികിത്സയ്ക്ക് ശേഷം മാത്രമെ പരിശീലനം പുനരാരംഭിക്കു എന്ന് പി എസ് ജി ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. ബ്രസീലിൽ നിന്ന് തിരികെ എത്താൻ വൈകിയത് കൊണ്ട് കഴിഞ്ഞ പി എസ് ജി മത്സരത്തിലും നെയ്മർ ഉണ്ടായിരുന്നില്ല.

അന്ന് ആംഗേഴ്സിന് എതിരെ മെസ്സിയും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മെസ്സി ഉണ്ടാകും. നെയ്മർ മാഴ്സെക്ക് എതിരായ ലീഗ് മത്സരത്തിനേക്ക് തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പി എസ് ജിക്ക് ഒപ്പം ഇന്ന് ഡി മറിയ, റാമോസ്, ഇക്കാർഡി, പരദെസ് എന്നിവരും ഉണ്ടാകില്ല.

Previous articleഅവസാന സെക്കന്റിൽ ലാകസറ്റെയുടെ ഗോളിൽ വിയേരയുടെ ടീമിനോട് രക്ഷപ്പെട്ടു ആഴ്‌സണൽ
Next articleചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പൻ മത്സരങ്ങൾ