ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ലിവർപൂളും ബാഴ്സലോണയും ഏറ്റുമുട്ടുമ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത് മെസ്സിയും വാൻ ഡൈകും തമ്മിലുള്ള പോരാട്ടമാണ്. ഇപ്പോഴത്തെ ഫോം വെച്ച് ലോകത്തെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒന്നാണ് വാൻ ഡൈക്. ആ വാൻ ഡൈക് എങ്ങനെ മെസ്സിയെ തടയും എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എന്നാൽ വാൻ ഡൈക് പറയുന്നത് തനിക്ക് ഒറ്റയ്ക്ക് മെസ്സിയെ തടയാൻ ആകില്ല എന്നാണ്.
ടീം മുഴുവനായി ശ്രമിച്ചാലെ തടയാൻ ആവുകയുള്ളൂ. മെസ്സി ഈ ലോകത്തെ ഏറ്റവും മികച്ച താരമാണ് ഇപ്പോൾ ഗംഭീര ഫോമിലുമാണ്. അതുകൊണ്ട് കടുപ്പമായിരിക്കും എന്നും വാൻ ഡൈക് പറഞ്ഞു. ഈ സീസണിൽ ഇതുവരെ 45 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുള്ള മെസ്സി അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിഫൻസിനെ തകർത്തിരുന്നു.
താൻ ഒരു സ്ട്രൈക്കറിനെയും താൻ ഒറ്റയ്ക്ക് എന്ന്ന രീതിയിൽ അല്ല നേരിടാറ്. എപ്പോഴും ടീം മുഴുവനായിട്ടാണ് എതിരാളികളെ നേരിടാറ്. അതു തന്നെയാകും മെസ്സിയുടെ കാര്യത്തിലും എന്നും വാൻ ഡൈക് പറഞ്ഞു.