യൂറോപ്പ ലീഗ് സെമി ലൈനപ്പ് ആയി

Photo:Twitter/@ChelseaFC
- Advertisement -

യൂറോപ്പ ലീഗ് സെമി ഫൈനലുകൾ തീരുമാനമായി. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദവും അവസാനിച്ചതോടെയാണ് സെമി തീരുമാനമായത്. സെമിയിലെ നാലു ടീമുകളിൽ രണ്ട് ടീമുകൾ ഇംഗ്ലണ്ടിൽ നിന്നാണ്. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലും രണ്ട് ഇംഗ്ലീഷ് ടീമുകൾ ഉണ്ട്. യൂറോപ്പാ ലീഗിൽ ചെൽസി, ആഴ്സണൽ, ഫ്രാങ്ക്ഫർട്, വലൻസിയ എന്നിവരാണ് സെമിയിൽ എത്തിയത്.

സെമിയിൽ ചെൽസിക്ക് ഫ്രാങ്ക്ഫർടും, ആഴ്സണലിന് വലൻസിയയും ആകും എതിരാളികൾ. നാപോളിയെ തോൽപ്പിച്ചാണ് ആഴ്സണൽ സെമിയിലേക്ക് എത്തിയത്. ഏകപക്ഷീയമായിരുന്നു ആഴ്സണൽ സെമിയിലേക്ക് എത്തിയത്. വലൻസിയക്കും സെമിയിലേക്ക് ഉള്ള വരവ് ഏകപക്ഷീയമായിരുന്നും വിയ്യാറയലിനെ 5-1ന്റെ അഗ്രിഗേറ്റ് സ്കോറിലായിരുന്നു വലൻസിയ തോൽപ്പിച്ചത്.

ചെൽസിക്ക് അത്ര എളുപ്പമായിരു‌ന്നില്ല സെമിയിലേക്കുള്ള വഴി. സ്ലാവിയ ക്ലബ് ചെൽസിയെ രണ്ടാം പാദത്തിൽ വിറപ്പിച്ചിരുന്നു. ഫ്രാങ്ക്ഫർടിനാകട്ടെ 2 ഗോളിന്റെ വ്യത്യാസം അവസാന പാദത്തിൽ ബെൻഫികയ്ക്ക് എതിരെ മറികടക്കേണ്ടി വന്നു സെമിയിൽ എത്താൻ. യൂറോപ്പ ലീഗ് കിരീടം നേടി ചാമ്പ്യൻസ്ലീഗ് യോഗ്യത ഉറപ്പിക്കാനാണ് ആഴ്സണലും ചെൽസിയും ശ്രമിക്കുന്നത്.

Advertisement