“റാംസി ഇനി ആഴ്സണലിനായി കളിക്കില്ല”

- Advertisement -

ആഴ്സണൽ മിഡ്ഫീൽഡറായ ആരോൺ റാംസിയെ ഇനി ആഴ്സണൽ ജേഴ്സിയിൽ കണ്ടേക്കില്ല. ഇന്നലെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിനിടെ ഏറ്റ പരിക്കാണ് റാംസിക്ക് തിരിച്ചടി ആയിരിക്കുന്നത്. ഇന്നലെ മസിലിനു പരിക്കേറ്റ റാംസി ഇനി ആഴ്സണലിനായി കളിച്ചേക്കില്ല എന്ന് പരിശീലകൻ ഉനായ് എമിറെ തന്നെയാണ് പറഞ്ഞത്.

മസിലിനാണ് പരിക്കെന്നും അതിനാൽ തന്നെ ഫിറ്റ്നെസ് വീണ്ടെടുക്കാൻ ആഴ്ചകൾ എടുക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇനി റാംസിയെ ആഴ്സണൽ ജേഴ്സിയിൽ കണ്ടേക്കില്ല എന്നും ഉനായ് എമിറെ പറഞ്ഞു. ഇറ്റാലിയൻ ക്ലബായ യുവന്റസ് ഫ്രീ‌ ട്രാൻസ്ഫറിലൂടെ റാംസിയെ സ്വന്തമാക്കിയിരുന്നു. നാലു വർഷത്തേക്കാണ് വെയിൽസ് താരം യുവന്റസിൽ കരാർ ഒപ്പുവെച്ചത്. അടുത്ത സീസൺ ആരംഭം മുതൽ റാംസി യുവന്റസിനൊപ്പം ചേരും. 2008 മുതൽ ആഴ്സണലിൽ ഉള്ള റാംസി ഗണ്ണേഴ്സിനായി 350ൽ ഏറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആഴ്സണലിനൊപ്പം മൂന്ന് എഫ് എ കപ്പ് കിരീടങ്ങളും രണ്ട് കമ്മ്യൂണിറ്റി ഷീൽഡും നേടിയ താരമാണ് റാംസി.

Advertisement