ഇന്നലെ ലീഗ് വൺ മത്സരത്തിനിടയിൽ സ്ട്രൈക്കർ എമ്പപ്പെയ്ക്ക് പരിക്കേറ്റത് പി എസ് ജി ആരാധകരെ ആശങ്കയിലാക്കിയിരുന്നു. ഇന്നലെ മെറ്റ്സിന് എതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ അടിച്ച എമ്പപ്പെ കളി അവസാനിക്കാൻ രണ്ട് മിനുട്ട് മാത്രം ബാക്കിയിരിക്കെ ആണ് പരിക്കേറ്റ് കളം വിട്ടത്. താരം മുടന്തിയാണ് കളം വിട്ടത്. എന്നാൽ എമ്പപ്പെയുടെ പരിക്ക് സാരമുള്ളതല്ല എന്ന് പൊചടീനോ പറഞ്ഞു. എമ്പപ്പെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഉണ്ടാകും എന്നും പൊചടീനോ പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയെ ആണ് പി എസ് ജി സെമി ഫൈനലിൽ നേരിടുന്നത്. ചാമ്പ്യൻസ് ലീഗിൽ 8 ഗോളുകളും ഫ്രഞ്ച് ലീഗിൽ 25 ഗോളുകളും ഈ സീസണിൽ നേടാൻ എമ്പപ്പെക്ക് ഇതുവരെ ആയിട്ടുണ്ട്.