മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ലീഡ്സിനെതിരെ, വീണ്ടും ഗോൾ മഴ ഉണ്ടാകുമോ

Images (66)

ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ട് വൈരികൾക്ക് നേർക്കുനേർ വരികയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡും ലീഡ്സ് യുണൈറ്റഡും ആണ് നേർക്കുനേർ വരുന്നത്. ലീഡ്സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്‌. നേരത്തെ ഇരു ടീമുകളും ലീഗിൽ നേർക്കുനേർ വന്നപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ വിജയം തന്നെ നേടിയിരുന്നു. അന്ന് 6-2ന്റെ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത്.

ഇന്നും അതുപോലെ ഗോൾമഴ പെയ്യുന്ന മത്സരമാണ് ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിക്കുന്നത്. ടോപ് 4 ഏതാണ്ട് ഉറപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിലെ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ ആണ് ഇപ്പോൾ നോക്കുന്നത്. ഈ വ്യാഴാഴ്ച യൂറോപ്പ ലീഗ് സെമി ഫൈനൽ ഉണ്ട് എന്നതിനാൽ പ്രധാന താരങ്ങളിൽ ചിലർക്ക് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വിശ്രമം നൽകിയേക്കും. ലീഡ്സ് അടുത്ത കാലത്തായി നല്ല ഫോമിലാണ്. അതുകൊണ്ട് തന്നെ ബിയെൽസയുടെ ടീം യുണൈറ്റഡിനോട് പകവീട്ടാൻ ആകും ലക്ഷ്യമിടുന്നത്. ഇന്ന് വൈകിട്ട് 6.30നാണ് മത്സരം.