“എമ്പപ്പെ ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും ലെവലിൽ എത്തും”

20210217 135422

ഇന്നലെ എമ്പപ്പെയുടെ ഹാട്രിക്കിന്റെ ബലത്തിൽ ആയിരുന്നു പി എസ് ജി ബാഴ്സലോണയെ പരാജയപ്പെടുത്തിയത്. പരാജയപ്പെട്ടു എങ്കിലും എമ്പപ്പെയുടെ പ്രകടനത്തിൽ സന്തോഷം ഉണ്ട് എന്ന് ബാഴ്സലോണ താരം ഗ്രീസ്മൻ പറഞ്ഞു. എമ്പപ്പയ്ക്ക് ഇന്നലെ രാത്രി വളരെ മികച്ചതായിരുന്നു. എമ്പപ്പെയുടെ ഫുട്ബോൾ ആസ്വദിക്കുക ആണ് എല്ലാവരും ചെയ്യേണ്ടത് എന്ന് ഗ്രീസ്മൻ പറഞ്ഞു.

ഫ്രാൻസ് ദേശീയ ടീമിൽ ഗ്രീസ്മനും എമ്പപ്പെയും ഒരുമിച്ച് ആണ് അറ്റാക്ക് നയിക്കുന്നത്. പി എസ് ജിക്ക് ഒപ്പം ഉള്ളത് ഭാവിയിലെ ഏറ്റവും മികച്ച താരമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും മെസ്സിയുടെയും ലെവലിൽ സമീപ ഭാവിയിൽ തന്നെ എമ്പപ്പെ എത്തും എന്നും ഗ്രീസ്മൻ പറഞ്ഞു.

Previous articleറൗളിന്റെ ചാമ്പ്യൻസ് ലീഗ് റെക്കോർഡിനൊപ്പമെത്തി ലയണൽ മെസ്സി
Next articleയുവന്റസിന് തിരിച്ചടി, പരിശീലനത്തിനിടെ ബൊണൂചിക്ക് പരിക്ക്