“ഞങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്, ഞങ്ങൾ ഒരിക്കലും പൊരുതുന്നത് നിർത്തില്ല” – റൊണാൾഡോ‌

20211021 021937

ഇന്നലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് വിജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയശില്പി ആയി മാറിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. ലെസ്റ്റർ സിറ്റിക്ക് എതിരെ തോറ്റപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നല്ല കാലം ആണ് വരാൻ പോകുന്നത് എന്ന് പറഞ്ഞ റൊണാൾഡോ ഇന്നലത്തെ പ്രകടനത്തോടെ അത് ആവർത്തിക്കുക ആയിരുന്നു. മത്സര ശേഷം സാമൂഹിക മാധ്യമങ്ങളിൽ റൊണാൾഡോ തന്റെ സന്തോഷം പങ്കുവെച്ചു.

തങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്. ഒരിക്കലും തങ്ങൾ പൊരുതാതെ ഇരിക്കില്ല എന്നും മത്സരത്തിൽ തോൽവി സമ്മതിച്ച് മുന്നേറില്ല എന്നും റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു. തീയേറ്റർ ഡ്രീംസ് എന്ന് വിളിപ്പേരുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റേഡിയം ആവേശത്താൽ കത്തുക ആണെന്നും റൊണാൾഡോ പറഞ്ഞു.

Previous articleതുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലും സമനില വഴങ്ങി സെവിയ്യ
Next articleകാൾവട്ട് ലൂയിന് തിരിച്ചടി, തിരികെയെത്താൻ വൈകും