തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലും സമനില വഴങ്ങി സെവിയ്യ

Screenshot 20211021 025303

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ജിയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും സമനില വഴങ്ങി സ്പാനിഷ് ടീം സെവിയ്യ. കഴിഞ്ഞ മത്സരങ്ങളിൽ സാൽസ്ബർഗ്, വോൾവ്സ്ബർഗ് ടീമുകളോട് സമനില വഴങ്ങിയ സെവിയ്യ ഇത്തവണ ഫ്രഞ്ച് ക്ലബ് ലില്ലിയോട് ഗോൾ രഹിത സമനില വഴങ്ങി. ലില്ലിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ 62 ശതമാനം സമയം പന്ത് കൈവശം വച്ചിട്ടും സെവിയ്യക്ക് ഗോൾ മാത്രം നേടാൻ ആയില്ല.

മത്സരത്തിൽ 13 ഷോട്ടുകളിൽ ആറു എണ്ണം ലില്ലി പോസ്റ്റിലേക്ക് ഉതിർത്തെങ്കിലും ഫ്രഞ്ച് ടീമിന്റെ പ്രതിരോധം ഭേദിക്കാൻ സ്പാനിഷ് ടീമിന് ആയില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ലില്ലിയുടെ രണ്ടാം സമനില ആണ് ഇത്. സാൽസ്ബർഗ് ഒന്നാമത് ഉള്ള ഗ്രൂപ്പ് ജിയിൽ മൂന്നു പോയിന്റുകൾ ഉള്ള സെവിയ്യ രണ്ടാമതും 2 പോയിന്റുകൾ ഉള്ള ലില്ലി മൂന്നാമതും ആണ്.

Previous article“റൊണാൾഡോ ഗ്രൗണ്ടിൽ അധ്വാനിക്കുന്നില്ല എന്ന് പറയുന്നവർ ഈ മത്സരം കാണണം” – ഒലെ
Next article“ഞങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്, ഞങ്ങൾ ഒരിക്കലും പൊരുതുന്നത് നിർത്തില്ല” – റൊണാൾഡോ‌