പരിക്ക് വില്ലനായി, നാബി കീറ്റ ബയേൺ മ്യൂണിക്കിനെതിരെയില്ല

ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തിൽ ലിവർപൂൾ താരം നാബി കീറ്റ ഇറങ്ങില്ല. പരിക്കാണ് താരത്തിനെ മ്യൂണിക്കിലേക്ക് പറക്കുന്നതിലും നിന്നും വിലക്കിയത്. ബുണ്ടസ് ലീഗ ക്ലബ്ബായ ലെപ്‌സിഗിന്റെ മുൻ താരമായ കീറ്റക്ക് ജർമനിയിലേക്കുള്ള മടങ്ങിവരവാണ്‌ നഷ്ടമായത്. ബേൺലിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ താരം കളിച്ചിരുന്നു. ആൻഫീൽഡിൽ വെച്ച് നടന്ന ആദ്യ പാദ മത്സ്സരത്തിൽ ഇരു ടീമുകൾക്കും ഗോളടിക്കാൻ സാധിച്ചിരുന്നില്ല.

അതുകൊണ്ടു തന്നെ നാളത്തെ മത്സരം ലിവർപൂളിനെ സംബന്ധിച്ചടുത്തോളം ജീവൻ മരണ പോരാട്ടമാണ്. ജോ ഗോമസും പരിക്കിനെ തുടർന്ന് കളത്തിന് പുറത്താണ്. ബയേൺ മ്യൂണിക് താരങ്ങളായ ഡേവിഡ് അലാബയും കിങ്സ്ലി കോമനും പരിക്ക് മാറി തിരിച്ചെത്തിയത് പരിശീലകൻ നിക്കോ കൊവാച്ചിന് ആശ്വാസമാകും.