“ടൂക്കലിനെ പുറത്താക്കിയത് പോലെ ലിവർപൂൾ തന്നെ പുറത്താക്കില്ല, ക്ലബ് ഉടമകൾ തന്നെ വിശ്വസിക്കുന്നു” – ക്ലോപ്പ്

ഇന്ന് നാപോളിയോട് വലിയ പരാജയം നേരിട്ട ലിവർപൂൾ പരിശീലകൻ ക്ലോപ്പ് തനിക്ക് തന്നെ ജോലിയിൽ നിന്ന് പുറത്താക്കും എന്ന പേടിയില്ല എന്ന് പറഞ്ഞു. ചെൽസി ടൂക്കലിനെ പുറത്താക്കിയ പോലെ തന്നെ പുറത്താക്കും എന്ന് കരുതുന്നില്ല എന്ന് ക്ലോപ്പ് പറഞ്ഞു‌‌‌. അത്തരത്തിൽ ഒരു സാഹചര്യമല്ല ഇവിടെ എന്ന് ക്ലോപ്പ് പറഞ്ഞു.

ഞങ്ങളുടെ ക്ലബ് ഉടമകൾ ശാന്തരാണ്. അവർ പെട്ടെന്ന് തീരുമാനം എടുക്കില്ല. അവർ ക്ലബിലെ പ്രശ്നങ്ങൾ താൻ പരിഹരിക്കും എന്നാണ് വിശ്വസിക്കുന്നത്. അല്ലാതെ പുതിയ ആൾ വന്ന് പരിഹരിക്കും എന്നല്ല. ക്ലോപ്പ് പറഞ്ഞു. ഈ സീസണിൽ ഇതുവരെ ഏഴ് മത്സരങ്ങൾ കളിച്ച ലിവർപൂൾ ആകെ രണ്ട് മത്സരങ്ങൾ മാത്രമെ വിജയിച്ചിട്ടുള്ളൂ. ലിവർപൂൾ ഇന്ന് 4-1ന്റെ പരാജയം കൂടെ ഏറ്റുവാങ്ങിയതോടെ ക്ലോപ്പ് വലിയ സമ്മർദ്ദത്തിലാണ്.