ചാമ്പ്യൻസ് ലീഗ് ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ബയേർ ലെവർകുസനു ബെൽജിയം ഷോക്ക്

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ജർമ്മൻ ക്ലബ് ബയേർ ലെവർകുസനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ബെൽജിയം ടീം ക്ലബ് ബ്രൂജെ. മത്സരത്തിൽ ജർമ്മൻ ടീമിന് നേരിയ മുൻതൂക്കം ഉണ്ടായിരുന്നു എങ്കിലും അവസരങ്ങൾ ഏതാണ്ട് തുല്യമായി ആണ് ഇരു ടീമുകൾക്കും ലഭിച്ചത്. 42 മത്തെ മിനിറ്റിൽ വിജയഗോൾ പിറന്നു.

ചാമ്പ്യൻസ് ലീഗ്

ഓൾസന്റെ ക്രോസിൽ നിന്നു ഐവറി കോസ്റ്റ് പ്രതിരോധതാരം 19 കാരനായ അബകർ സില്ലയുടെ ഹെഡർ ലെവർകുസൻ ഗോൾ കീപ്പർ പിടിച്ചു എങ്കിലും താരം പന്തും ആയി ഗോൾ വര കടക്കുക ആയിരുന്നു. മഹാ അബദ്ധം ആണ് ലെവർകുസൻ ഗോൾ കീപ്പർ ഹ്രാഡകിയിൽ നിന്നു ഉണ്ടായത്. 74 മത്തെ മിനിറ്റിൽ ഹഡ്സൺ ഓഡോയിയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ പാട്രിക് ഷിക് സമനില ഗോൾ നേടിയെങ്കിലും വാർ ഇത് അനുവദിച്ചില്ല. പന്തിന് ആയി ശ്രമിച്ച ജോനാഥൻ താ ഓഫ് സൈഡ് ആയത് ആണ് ജർമ്മൻ ക്ലബിനു തിരിച്ചടി ആയത്.