യൂറോപ്പിലും കരുത്ത് ചോരാതെ ലിവർപൂൾ, ഗെങ്കിനെതിരെ ജയം

Photo:Twiitter/@LFC
- Advertisement -

ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന് ജയം. ബെൽജിയം ക്ലബ്ബ് ഗെങ്കിനെ 2-1 നാണ് അവർ സ്വന്തം മൈതാനമായ ആൻഫീൽഡിൽ മറികടന്നത്. ജയത്തോടെ 9 പോയിന്റുള്ള അവർ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. 8 പോയിന്റുള്ള നാപോളിയാണ് രണ്ടാം സ്ഥാനത്ത്.

മാനെ, രോബെർട്സൻ, ഫിർമിനോ, ഹെൻഡേഴ്സൻ, ലോവരൻ എന്നിവർക്ക് വിശ്രമം നൽകിയാണ് ക്ളോപ്പ് ടീമിനെ ഇറക്കിയത്. കളിയുടെ 14 ആം മിനുട്ടിൽ വൈനാൾഡത്തിന്റെ ഗോളിൽ ലിവർപൂൾ മുന്നിൽ എത്തിയെങ്കിലും ആദ്യ പകുതിക്ക് പിരിയും മുൻപ് തന്നെ ഗെങ്കിന് സമനില ഗോൾ നേടാനായി. 40 ആം മിനുട്ടിൽ സമാറ്റയാണ് ഗോൾ നേടിയത്. പക്ഷെ രണ്ടാം പകുതിയിൽ 53 ആം മിനുട്ടിൽ സലായുടെ അസിസ്റ്റിൽ ചെമ്പർലൈൻ ലിവർപൂളിന് വിജയം നൽകിയ ഗോൾ നേടി.

ഇതേ ഗ്രൂപ്പിൽ ശാൽസ്ബെർഗിനെ നേരിട്ട നാപോളിക്ക് 1-1 ന്റെ സമനില മാത്രമാണ് നേടാനായത്. ഇതോടെ ഗ്രൂപ്പ് ഒന്നാം സ്ഥാനവും ലിവർപൂളിന് ലഭിച്ചു.

Advertisement