ലിവർപൂളിന് ഇത് ഒമ്പതാം ചാമ്പ്യൻസ് ലീഗ് ഫൈനൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ബാഴ്സലോണയ്ക്ക് എതിരെ അത്ഭുതം കാണിച്ച് ലിവർപൂൾ ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ്. 3-0ന്റെ ആദ്യ പാദത്തിലെ പരാജയം 4-0ന്റെ വിജയത്തോടെ മറികടന്നായിരുന്നു ലിവർപൂളിന്റെ ഫൈനൽ പ്രവേശനം. ഇത് ലിവർപൂളിന്റെ ഒമ്പതാം ചാമ്പ്യൻസ് ലീഗ് ഫൈനലാണ്. ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ എന്ന കാര്യത്തിൽ ലിവർപൂൾ ഇതോടെ യുവന്റസിനൊപ്പം നാലാം സ്ഥാനത്ത് എത്തി.

ബയേൺ മ്യൂണിക്ക്, എസി മിലാൻ, റയൽ മാഡ്രിഡ് എന്നിവർ മാത്രമെ ഫൈനലിന്റെ എണ്ണത്തിൽ ലിവർപൂളിനേക്കാൽ മുന്നിൽ ഉള്ളൂ. ഇതുവരെ കളിച്ച എട്ടു ഫൈനലുകളിൽ നിന്നായി അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടം ലിവർപൂൾ നേടിയിട്ടുണ്ട്. 2005ൽ എ സി മിലാനെ തോൽപ്പിച്ചായിരുന്നു ലിവർപൂൾ അവസാനം കിരീടം ഉയർത്തിയത്. ഇംഗ്ലീഷ് ടീമുകൾക്ക് ഇടയിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ ടീമുമാണ് ലിവർപൂൾ. കഴിഞ്ഞ സീസണിലും ലിവർപൂൾ ഫൈനലിൽ എത്തിയിരുന്നു എങ്കിലും ഫൈനലിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെടുകയായിരുന്നു.

ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ

16 – Real Madrid
11 – AC Milan
10 – Bayern München
9 – Juventus
9 – Liverpool