അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടാൻ ഉള്ള ലിവർപൂൾ സ്ക്വാഡ് പ്രഖ്യാപിച്ചു, മിനാമിനോ ടീമിൽ

Newsroom

ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരത്തിനായുള്ള ലിവർപൂൾ സ്ക്വാഡ് പ്രഖ്യാപിച്ചു. 21 അംഗ ടീമാണ് ക്ലോപ്പിനൊപ്പം മാഡ്രിഡിലേക്ക് യാത്രയകുന്നത്. പുതിയ സൈനിംഗ് മിനാമിനോ സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്. നേരത്തെ സാൽസ്ബർഗിനു വേണ്ടി ഈ സീസണിൽ തന്നെ മിനാമിനോ ചാമ്പ്യൻസ് ലീഗിൽ കളിച്ചിട്ടുണ്ട്.

സൂപ്പർ താരങ്ങളായ സലാ, മാനെ, വാൻ ഡൈക്, അലിസൺ എന്നിവരൊക്കെ ടീമിനൊപ്പം ഉണ്ട്. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാണ് ലിവർപൂൾ.

Travelling squad: Alisson, Fabinho, Van Dijk, Wijnaldum, Lovren, Milner, Keita, Firmino, Mane, Salah, Gomez, Adrian, Henderson, Oxlade-Chamberlain, Minamino, Lallana, Robertson, Origi, Matip, Kelleher, Alexander-Arnold.