ചാമ്പ്യൻസ് ലീഗിൽ ആദ്യ ജയം കണ്ടത്തി ഇന്റർ മിലാൻ

ചാമ്പ്യൻസ് ലീഗ് മരണ ഗ്രൂപ്പ് ആയ ഗ്രൂപ്പ് സിയിൽ ആദ്യ ജയം കുറിച്ച് ഇന്റർ മിലാൻ. കഴിഞ്ഞ മത്സരത്തിൽ ബയേണിനു എതിരെ പരാജയപ്പെട്ട ഇന്റർ വിക്ടോറിയ പ്ലസനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്. ഇന്റർ ആധിപത്യം കണ്ട മത്സരത്തിൽ 20 മത്തെ മിനിറ്റിൽ അവർ ഗോൾ കണ്ടത്തി. ജോക്വിം കൊറെയോയുടെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ ഏഡൻ ജെക്കോ ആണ് ഇന്ററിന്റെ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ 61 മത്തെ മിനിറ്റിൽ നിക്കോള ബരെല്ലോയെ ഫൗൾ ചെയ്തതിനു വിക്ടോറിയയുടെ പാവൽ ബുച്ച ചുവപ്പ് കാർഡ് കണ്ടു. ആദ്യം മഞ്ഞ കാർഡ് നൽകിയ റഫറി വാർ പരിശോധനക്ക് ശേഷം ഇത് ചുവപ്പ് കാർഡ് ആയി മാറ്റുക ആയിരുന്നു. 70 മത്തെ മിനിറ്റിൽ വേഗമേറിയ ഒരു പ്രത്യാക്രമണം ജെക്കോയുടെ പാസിൽ നിന്നു ഗോൾ ആക്കി മാറ്റിയ ഡെൻസൽ ഡമ്പ്രിസ് ആണ് ഇന്റർ ജയം പൂർത്തിയാക്കിയത്. ഗ്രൂപ്പിൽ അടുത്ത മത്സരത്തിൽ ബാഴ്‌സലോണ ആണ് ഇന്ററിന്റെ എതിരാളികൾ.