സ്മൃതി മന്ദാന ക്ലാസ്!! ഇന്ത്യ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ചു | Exclusive

Newsroom

20220914 011536
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിൽ നടക്കുന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. സ്മൃതി മന്ദാനയുടെ ഗംഭീര പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ എട്ടു വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് മാത്രമെ എടുത്തിരുന്നുള്ളൂ. 51 റൺസ് എടുത്ത ഫ്രെയ കെമ്പ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ ആയത്. ഇന്ത്യക്ക് വേണ്ടി സ്നേഹ് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തി.

20220914 011554

റൺ ചേസിന് ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആറാം ഓവറിൽ 55 റൺസിൽ നിൽക്കെ ഇന്ത്യക്ക് 20 റൺസ് എടുത്ത ഷഫാലി വെർമയെ നഷ്ടമായി. എന്നാൽ സ്മൃതി മന്ദാന മറുവശത്ത് ഒരു ക്ലാസ് ഇന്നിങ്സ് കാഴ്ചവെക്കുന്നുണ്ടായുരുന്നു. 53 പന്തിൽ നിന്ന് 79 റൺസ് സ്മൃതി മന്ദാന അടിച്ചു. താരത്തിന്റെ 17ആം ഫിഫ്റ്റി ആണിത്.

സ്മൃതി മന്ദാന

സ്മൃതി പുറത്താകാതെ വിജയം വരെ ടീമിന് ഒപ്പം ഉണ്ടായിരുന്നു. 22 പന്തിൽ 29 റൺസുമായി ഹർമൻപ്രീത് കോറും ക്രീസിൽ ഉണ്ടായിരുന്നു. 16.4 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം മറികടന്നു. പരമ്പര ഇതോടെ 1-1 എന്നായി.