ചാമ്പ്യൻസ് ലീഗിൽ റെക്കോർഡ് കുറിച്ച് ബാഴ്സലോണ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ടോട്ടൻഹാമിനെതിരെ സ്വന്തം ഗ്രൗണ്ടിൽ വിജയിക്കാൻ കഴിഞ്ഞില്ലാ എങ്കിലും ബാഴ്സലോണ ഒരു റെക്കോർഡ് കുറിച്ചു. ഇന്നലത്തെ സമനിലയോടെ ചാമ്പ്യൻസ് ലീഗിൽ ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ അപരാജിത മത്സരങ്ങൾ എന്ന റെക്കോർഡിനൊപ്പം ആണ് ബാഴ്സലോണ എത്തിയത്. ചാമ്പ്യൻസ് ലീഗിൽ അവസാന 29 ഹോം മത്സരങ്ങളിലും ബാഴ്സലോണ പരാജയപ്പെട്ടിട്ടില്ല. ബയേൺ മ്യൂണിചിന്റെ റെക്കോർഡിനൊപ്പം ആണ് ബാഴ്സലോണ എത്തിയിരിക്കുന്നത്.

1998നും 2002നും ഇടയ്ക്കായിരുന്നു ഈ ഹോം റെക്കോർഡ് ബയേർൺ മ്യൂണിച്ച് കുറിച്ചത്. അതിനു ശേഷം ആർക്കും അത് ഭേദിക്കാൻ ആയിരുന്നില്ല. നോക്കൗട്ട് റൗണ്ടിൽ ഒരു ഹോം മത്സരം കൂടെ ബാഴ്സ പരാജയപ്പെടാതെ അതിജീവിച്ചാൽ അത് ഒരു പുതിയ ചരിത്രമാകും. അവസാനം 2013ൽ ആണ് ബാഴ്സലോണ ഒരു ചാമ്പ്യൻസ് ലീഗ് ഹോം മത്സരം പരാജയപ്പെട്ടത്. 2013ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബയേൺ അന്ന് കാമ്പ് നൂവിൽ വിജയിച്ചത്.