ടോട്ടൻഹാമിന്‌ തിരിച്ചടി, ഹാരി കെയ്‌നിന് സീസൺ മുഴുവൻ നഷ്ട്ടമാകും

Photo:Twitter/@Squawka News
- Advertisement -

ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും നിർണ്ണായക മത്സരങ്ങളെ നേരിടാനിരിക്കെ ടോട്ടൻഹാം സൂപ്പർ താരം ഹാരി കെയ്നിന് പരിക്ക്. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ചാമ്പ്യൻസ് ലീഗിലെ മത്സരത്തിനിടെയാണ് കെയ്നിന് പരിക്കേറ്റത്. ഫാബിയൻ ഡെൽഫുമായി കൂട്ടിയിടിച്ചാണ് കെയ്നിന് പരിക്കേറ്റത്. പരിക്കേറ്റ കെയ്ൻ അപ്പോൾ തന്നെ കളം വിടുകയും ചെയ്തിരുന്നു.

മത്സരം ശേഷം ഊന്നുവടി ഉപയോഗിച്ചാണ് ഹാരി കെയ്ൻ ഗ്രൗണ്ട് വിട്ടത്. മത്സരം ശേഷം പരിശീലകൻ പോച്ചെറ്റിനോ പറഞ്ഞത് പ്രകാരം ഹാരി കെയ്നിന് ഈ സീസണിലെ മുഴുവൻ മത്സരങ്ങളും നഷ്ടമാകാൻ സാധ്യതയുണ്ട്. ആദ്യ പാദത്തിൽ നേരിയ വിജയം നേടിയ ടോട്ടൻഹാം അടുത്ത ദിവസങ്ങളിൽ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കെയാണ് താരത്തിന്റെ പരിക്ക്.

അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി കടുത്ത മത്സരം നടക്കുന്നതിനിടെ ഹാരി കെയ്നിനേറ്റ പരിക്ക് ടോട്ടൻഹാമിന്‌ വൻ തിരിച്ചടിയാണ്. കഴിഞ്ഞ ജനുവരിയിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ കളിക്കുമ്പോഴും ഹാരി കെയ്നിന് സമാനമായ പരിക്കേറ്റിരുന്നു. ആ സമയത്ത് ഒരു മാസത്തോളം ഹാരി കെയ്‌ൻ ടീമിൽ നിന്ന് പുറത്തായിരുന്നു.

Advertisement