“മെസിയോടൊപ്പം ബാഴ്സയ്ക്ക് ജയിക്കാൻ എളുപ്പമാണ്”

- Advertisement -

ലയണൽ മെസ്സിക്കൊപ്പം ജയിക്കാൻ എളുപ്പമാണെന്ന് ബാഴ്സലോണയുടെ ജർമ്മൻ ഗോൾ കീപ്പർ മാർക്ക് ടെർ സ്റ്റെഗൻ. ബാഴ്സലോണയ്ക്ക് കളി ജയിക്കാൻ സൂപ്പർ താരം ലയണൽ മെസ്സി ഉണ്ടാകുമ്പോൾ അനായാസമാണ്. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്ക് വേണ്ടി ലയണൽ മെസ്സി ഇറങ്ങിയതിന്റെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു ടെർ സ്റ്റെഗൻ. പരിക്ക് കാരണം ഈ സീസണിൽ മെസ്സി ബാഴ്സയ്ക്ക് വേണ്ടി കളിച്ചത് കുറവായിരുന്നു.

ലാ ലീഗയിൽ ഒരു മത്സരത്തിൽ മാത്രമാണ് അർജന്റീനിയൻ താരം സ്റ്റാർട്ട് ചെയ്തത്. ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് ജയത്തിൽ സുവരസിന്റെ ഒരു ഗോളിന് വഴിയൊരുക്കിയതും മെസ്സിയായിരുന്നു. 90‌മിനുറ്റും കളിക്കളത്തിൽ തുടരാൻ മെസ്സിക്കായിരുന്നു. മെസ്സിയുടെ പരിക്ക് സ്പാനിഷ് ചാമ്പ്യന്മാർക്ക് തലവേദനായിരുന്നു. ഐബറിനെതിരായ ലാ ലീഗ മത്സരത്തിലും ബാഴ്സ ക്യാപ്റ്റൻ സ്റ്റാർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement