ഇന്ത്യക്ക് ആശ്വസിക്കാം, പരിക്ക് മാറി ഹർദിക് പാണ്ട്യ പരിശീലനം ആരംഭിച്ചു

- Advertisement -

പരിക്കിനെ തുടർന്ന് സർജറി നടത്തി വിശ്രമത്തിലായിരുന്ന ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ട്യ പരിശീലനം ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ താരം തന്നെയാണ് പരിശീലനം നടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. സെപ്റ്റംബറിൽ നടന്ന സൗത്ത് ആഫ്രിക്കക്കെതിരായ ടി20 പരമ്പരക്ക് ശേഷം പാണ്ട്യ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.

 

കുറെ കാലമായി താരത്തെ അലട്ടികൊണ്ടിരിക്കുന്ന പുറം വേദനക്ക് പരിഹാരം തേടിയാണ് ഹർദിക് പാണ്ട്യ കഴിഞ്ഞ ഒക്ടോബറിൽ യു.കെയിൽ വെച്ച് സർജറിക്ക് വിധേയനായത്. 2018ലെ ഇംഗ്ലണ്ട് പരമ്പരകിടയിലും 2019 ലോകകപ്പിന് ഇടയിലും താരത്തെ ചികിത്സിച്ച ഡോക്ടർ തന്നെയാണ് താരത്തിന്റെ സർജറി നടത്തിയത്.

Advertisement