കോർതോയും മാർസലോയും സിറ്റിക്ക് എതിരെ കളിക്കില്ല

- Advertisement -

മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ റയൽ നിരയിൽ രണ്ട് പ്രധാന താരങ്ങൾ ഉണ്ടാവില്ല. ഗോൾ കീപ്പർ കോർതോയും ലെഫ്റ്റ് ബാക്കായ മാർസലോയും റയലിനെതിരെ കളിക്കില്ല എന്ന് ക്ലബ് തന്നെ ഔദ്യോഗികമായി വ്യക്തമാക്കി. മാർച്ച് 17നാണ് മാഞ്ചസ്റ്ററിൽ വെച്ച് രണ്ടാം പാദ സെമി നടക്കുന്നത്. ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് 2-1ന്റെ പരാജയം ഏറ്റു വാങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ ആയിരുന്നു കോർതോയ്ക്ക് പരിക്കേറ്റത്. കോർതോയുടെ പരിക്ക് ആകും സിദാന്റെ ടീമിനെ ഏറ്റവും വലക്കുന്നത്. സീസണിൽ റയൽ മാഡ്രിഡിന്റെ ഏറ്റവും മികച്ച താരമായിരുന്നു കോർതോ. റയലിന്റെ മികച്ച ഡിഫൻസീവ് റെക്കോർഡിന്റെ പ്രധാന ക്രെഡിറ്റും അദ്ദേഹത്തിനാണ്. കോർതോയ്ക്ക് പകരം അരിയോള ആകും റയലിന്റെ ഗോൾവല കാക്കുക.

Advertisement