മെൻഡി ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ, റൂബൻ ഡിയാസ് മികച്ച പ്രതിരോധ താരം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായി ചെൽസി ഗോൾ കീപ്പർ എഡൗർഡ് മെൻഡിയെ തിരഞ്ഞെടുത്തു. ചെൽസിക്ക് വേണ്ടി ചാമ്പ്യൻസ് ലീഗിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ പരാജയപെടുത്തിയപ്പോൾ മെൻഡി ക്ലീൻഷീറ്റ് സ്വന്തമാക്കിയിരുന്നു.

ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം റൂബൻ ഡിയാസ് ആണ് ഈ സീസണിലെ മികച്ച പ്രതിരോധ താരം. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം ഡിയാസ് പുറത്തെടുത്തിരുന്നു. കഴിഞ്ഞ സീസണിലാണ് ഡിയാസ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നത്.

റയൽ മാഡ്രിഡ് താരം തിബോ ക്വർട്ട, മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ എഡേഴ്സൺ എന്നിവരെ മറികടന്നാണ് മെൻഡി ചാമ്പ്യൻസ് ലീഗിലെ മികച്ച ഗോൾ കീപ്പറായത്. കഴിഞ്ഞ സീസണിൽ ചെൽസിയിലെത്തിയ മെൻഡി അവർക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ചാമ്പ്യൻസ് ലീഗ് കിരീടത്തിന് പുറമെ മെൻഡി ചെൽസിയുടെ കൂടെ സൂപ്പർ കപ്പ് കിരീടവും നേടിയിരുന്നു.