ചാമ്പ്യൻസ് ലീഗിന്റെ മിഡ്‌ഫീൽഡർ കാന്റെ മാത്രം, മികച്ച ഫോർവേഡ് ഹാളണ്ട്

Chelsea Borusia Dortmund Kante Erling Haland

ചാമ്പ്യൻസ് ലീഗ് ഈ സീസണിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായി ചെൽസി താരം എൻഗോളോ കാന്റെയെ തിരഞ്ഞെടുത്തു. ഈ സീസണിൽ ചെൽസി കിരീടം നേടിയപ്പോൾ കാന്റെ മികച്ചു നിന്നിരുന്നു. കെവിൻ ഡിബ്രൂയ്നെ, ചെൽസി താരം ജോർഗിനോ എന്നിവരെ മറികടന്നാണ് കാന്റെ അവാർഡ് സ്വന്തമാക്കിയത്.

അതെ സമയം കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിലെ മികച്ച ഫോർവേഡ് ആയി ബൊറൂസിയ ഡോർട്മുണ്ട് താരം ഏർലിങ് ഹാളണ്ടിനെ തിരഞ്ഞെടുത്തു. 10 ഗോളുകളുമായി കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി ഹാളണ്ട് മാറിയിരുന്നു. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 20 ഗോളുകൾ തികച്ച താരമായും ഹാളണ്ട് മാറിയിരുന്നു. വെറും 14 മത്സരങ്ങളായിൽ നിന്നാണ് 20 ഗോളുകൾ ഹാളണ്ട് നേടിയത്.

Previous articleമെൻഡി ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ, റൂബൻ ഡിയാസ് മികച്ച പ്രതിരോധ താരം
Next articleമെസ്സി റൊണാൾഡോ പോരാട്ടം നടക്കാൻ സാധ്യത, ചാമ്പ്യൻസ് ലീഗിൽ പി എസ് ജിയും മാഞ്ചസ്റ്റർ സിറ്റിയും ഒരു ഗ്രൂപ്പിൽ