ബ്രസീലിയൻ അറ്റാക്കിങ് മിഡ്ഫീൽഡറെ മുംബൈ സിറ്റി സ്വന്തമാക്കി

20210826 210720

ഐ എസ് എൽ ക്ലബായ മുംബൈ സിറ്റി ഒരു വിദേശ താരത്തെ കൂടെ സ്വന്തമാക്കി. ബ്രസീലിയൻ മിഡ്ഫീൽഡറായ കാസിയോ ഗബ്രിയേൽ ആണ് മുംബൈ സിറ്റിയിലേക്ക് എത്തുന്നത്. താരം മെഡിക്കൽ പൂർത്തിയാക്കി കരാർ ഒപ്പിട്ടു. ബ്രസീൽ ക്ലബായ വില നോവയുടെ താരമായിരുന്നു ഇപ്പോൾ ഗബ്രിയേൽ. താരത്തെ ഒരു വർഷത്തെ ലോണിൽ ആണ് മുംബൈ സിറ്റി സ്വന്തമാക്കുന്നത്. ക്രിയേറ്റീവ് മിഡ്ഫീൽഡറായ ഗബ്രിയേലിനെ ഹ്യുഗോ ബൗമസിന് പകരക്കാരനായാണ് ലൊബേര കാണുന്നത്.

28കാരനായ താരം ബ്രസീലിയൻ ക്ലബായ ഫ്ലുമിനെൻസിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. ബ്രസീലിലെ ക്ലബുകളായ ബൊടഫഗോ, പെനാപൊലൻസ് എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. താരം മുമ്പ് ക്രൊയേഷ്യൻ ലീഗിലും കളിച്ചിട്ടുണ്ട്. അറ്റാക്കിംഗ് മിഡ്ഫീൽഡർ ആണെങ്കിലും വിങ്ങുകളിലും കളിക്കാൻ കഴിവുള്ള താരമാണ് ഗബ്രിയേൽ.

Previous articleതിരിച്ചുവരവിൽ അര്‍ദ്ധ ശതകം നേടിയ മലനെ വീഴ്ത്തി സിറാജ്, ഇംഗ്ലണ്ടിന്റെ ലീഡ് 200 കടന്നു
Next articleമെൻഡി ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ, റൂബൻ ഡിയാസ് മികച്ച പ്രതിരോധ താരം