ചാമ്പ്യൻസ് ലീഗ് ഫൈനൽ ലണ്ടനിലേക്ക് മാറ്റാൻ ചർച്ചകൾ ആരംഭിച്ചു

Chelsea Manchestr City James Reece
- Advertisement -

ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ലണ്ടനിലേക്ക് മാറ്റാനുള്ള ചർച്ചകൾ ആരംഭിച്ച് ബ്രിട്ടീഷ് സർക്കാരും യുവേഫയും. തുർക്കിയിലെ ഇസ്താൻബൂളിൽ നടക്കേണ്ട ചാമ്പ്യൻസ് ലീഗ് ഫൈനലാണ് ലണ്ടനിലേക്ക് മാറ്റാൻ ശ്രമങ്ങൾ ആരംഭിച്ചത്. നേരത്തെ തുർക്കിയിൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ബ്രിട്ടൻ തങ്ങളുടെ പൗരന്മാർക്ക് തുർക്കിയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു. നിലവിൽ കൊറോണ വൈറസ് വ്യാപനത്തെ തടുർന്ന് തുർക്കി സർക്കാർ അവിടെ ലോക്ക് ഡൗൺ ഏർപെടുത്തിയിട്ടുണ്ട്.

ബ്രിട്ടനിൽ നിന്നുള്ള രണ്ട് ടീമുകൾ ഫൈനലിൽ എത്തിയതോടെ മത്സരങ്ങൾ ഇംഗ്ലണ്ടിലേക്ക് മാറ്റണമെന്നും ആരാധകർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മെയ് 29ന് നടക്കേണ്ട മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ ലണ്ടനിലേക്ക് മാറ്റാനുള്ള ചർച്ചകൾ ആരംഭിച്ചത്. ഇംഗ്ലണ്ടിലേക്ക് ചാമ്പ്യൻസ് ലീഗ് ഫൈനൽ മാറ്റുകയാണെങ്കിൽ വെംബ്ലിയിൽ വെച്ചാവും മത്സരം നടക്കാൻ ഏറ്റവും കൂടുതൽ സാധ്യത.

അതെ സമയം ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കേണ്ട മെയ് 29ന് ഇംഗ്ലീഷ് ഫുട്ബോൾ ലീഗിന്റെ പ്ലേ ഓഫ് വെംബ്ലിയിൽ വെച്ച് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിന് വെംബ്ലി വേദിയാവുകയാണെങ്കിൽ ഈ മത്സരങ്ങൾ മറ്റൊരു ദിവസത്തേക്കോ അല്ലെങ്കിൽ മറ്റൊരു സ്റ്റേഡിയത്തിലേക്കോ മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നേരത്തെ 2013ലെ ചാമ്പ്യൻസ് ലീഗ് വെംബ്ലിയിൽ വെച്ച് നടന്നിട്ടുണ്ട്.

Advertisement