കേരള ബ്ലാസ്റ്റേഴ്സ് താരം രോഹിത് കുമാർ ക്ലബ് വിടും

Img 20210510 134722

ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിൽ മിഡ്ഫീൽഡർ രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഉണ്ടാകില്ല. രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 23കാരനായ താരം ബെംഗളൂരു എഫ് സിയുമായി ചർച്ചയിലാണ്. താരം ബെംഗളൂരുവുമായി ഉടൻ കരാർ ഒപ്പുവെച്ചേക്കും. കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിച്ചു എങ്കിലും കാര്യമായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.

ബൈച്ചംഗ് ഭൂട്ടിയ ഫുട്ബോൾ സ്കൂളിലാണ് ദില്ലി സ്വദേശിയായ രോഹിത് കരിയർ ആരംഭിച്ചത്. 2013 ൽ ബി.സി റോയ് ട്രോഫിയിൽ ഡൽഹിയെ നയിച്ച യുവതാരം 2015 ൽ ഇന്ത്യ അണ്ടർ 19 ടീമിൽ അംഗമായിരുന്നു. 2016 ൽ ഡ്യുറാൻഡ് കപ്പിനുള്ള സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ശിവജിയൻസിനായി ഐ-ലീഗിൽ നടത്തിയ സുസ്ഥിര പ്രകടനങ്ങൾ അദ്ദേഹത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് എഫ്‌സി പൂനെ സിറ്റിയിലെത്താൻ സഹായിച്ചു. പുണെ സിറ്റിക്കായി രണ്ട് സീസണുകളിൽ നിന്ന് രണ്ട് ഗോളുകൾ കരസ്ഥമാക്കിയ അദ്ദേഹം ഐ‌എസ്‌എല്ലിന്റെ ആറാം സീസണിൽ ഹൈദരാബാദ് എഫ്‌സിയിലായിരുന്നു കളിച്ചത്‌

Previous articleഗാംഗുലിയും ജയ് ഷായും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കാണുവാനെത്തും, ലക്ഷ്യം ഐപിഎല്‍ ചര്‍ച്ചകളും
Next articleചാമ്പ്യൻസ് ലീഗ് ഫൈനൽ ലണ്ടനിലേക്ക് മാറ്റാൻ ചർച്ചകൾ ആരംഭിച്ചു