വനിതാ എഫ് എ കപ്പ്; പ്രീക്വാർട്ടറിൽ ചെൽസി ആഴ്സണലിന് എതിരെ

- Advertisement -

വനിത എഫ് എ കപ്പിന്റെ അഞ്ചാം റൗണ്ടിലെ പോരാട്ടങ്ങൾ നറുക്കിലൂടെ തീരുമാനിച്ചു. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവർത്തനം ഇത്തവണ അഞ്ചാം റൗണ്ടിൽ നടക്കും. നിലവിലെ ചാമ്പ്യന്മാരായ ചെൽസി കഴിഞ്ഞ തവണ റണ്ണേഴ്സ് അപ്പായ ആഴ്സണലിനെ നേരിടും. സീസണിൽ ഇരുടീമുകളും ഇതിനകം രണ്ടു തവണ ഏറ്റുമുട്ടിയപ്പോൾ ഒരോ ടീമും ഒരോ തവണ വിജയിക്കുകയായിരുന്നു.

അഞ്ചാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ ടോട്ടൻഹാം ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ലണ്ടൺ ബീസിനെയും നേരിടും. ഇനിയും നാലാം റൗണ്ടിൽ എട്ടു മത്സരങ്ങൾ നടക്കാൻ ബാക്കി ഇരിക്കെ ആണ് നറുക്ക് നടന്നത്. ഫെബ്രുവരി 17നാകും അഞ്ചാം റൗണ്ട് മത്സരങ്ങൾ നടക്കുക.

ഫിക്സ്ചറുകൾ;

Liverpool or MK Dons v Millwall Lionesses or Lewes

Bristol City v Durham Women or Cardiff City

Reading or Keynsham Town v Yeovil Town or Birmingham City

Chelsea v Arsenal

Manchester United v London Bees

West Ham United v Charlton Athletic or Huddersfield Town

Stoke City or Aston Villa v Loughborough Foxes or Sheffield United

Tottenham Hotspur v Manchester City

Advertisement