ആഴ്സണലിനെ തോൽപ്പിച്ച് ബയേൺ ചാമ്പ്യൻസ് ലീഗ് സെമിയിൽ

Newsroom

ആഴ്സണലിനെ തോൽപ്പിച്ച് കൊണ്ട് ബയേൺ മ്യൂണിച്ച് യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഉറപ്പിച്ചു. ഇന്ന് മ്യൂണിച്ചിൽ നടന്ന് രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആഴ്സണലിനെ തോൽപ്പിച്ച് ആണ് ബയേൺ സെമി ഉറപ്പിച്ചത്. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദ സെമിയിൽ ഇരു ടീമുകളും 2-2 എന്ന സ്കോറിൽ പിരിഞ്ഞിരുന്നു. ഇന്നത്തെ കയം ബയേണിനെ 3-2 എന്ന അഗ്രിഗേറ്റ് സ്കോറുമായി സെമിയിലേക്ക് അയച്ചു.

ആഴ്സണൽ 24 04 18 02 05 58 898

ഇന്ന് ജർമ്മനിയിൽ ആദ്യ പകുതിയിൽ ഗോളൊന്നും വന്നിരുന്നില്ല. രണ്ടാം പകുതിയിൽ 63ആം മിനുട്ടിൽ ആയിരുന്നു ബയേൺ കീഡ് എടുത്ത ഗോൾ വന്നത്. ഗുറേറോയുടെ ഒരു ക്രോസിൽ നിന്ന് മികച്ച ഹെഡറിലൂടെ കിമ്മിച് ആണ് ബയേണ് ലീഡ് നൽകിയത്.

അർട്ടേറ്റയ്ക്കും സംഘത്തിനും ബയേണ് എതിരെ ഗോൾ തിരിച്ചടിക്കാൻ ആയില്ല. ഇനി ബയേൺ സെമിയിൽ റയൽ മാഡ്രിഡ് സിറ്റ് മത്സരത്തിലെ വിജയികളെ ആകും നേരിടുക. .