ബാഴ്സലോണയെ പിടിച്ചു കെട്ടി ലിയോൺ

- Advertisement -

ഫ്രാൻസിൽ ബാഴ്സലോണയുടെ കരുത്തിനെ തളച്ച ലിയോൺ. ഇന്ന് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദത്തിൽ ഗോൾ രഹിത സമനിലയിൽ ആണ് ലിയോൺ ബാഴ്സലോണയെ പിടിച്ചു കെട്ടിയത്. മെസ്സിയും സുവാരസും ഡെംബലെയും ഒക്കെ അണിനിരന്നു എങ്കിലും ലിയോൺ ഡിഫൻസ് ഭേദിക്കാൻ ബാഴ്സക്കായില്ല.

ആദ്യ പകുതിയിലെ മികച്ച ടീ സ്റ്റേഗൻ സേവ് ഇല്ലായിരുന്നു എങ്കിൽ ബാഴ്സലോണ പരാജയവുമായി മടങ്ങുന്നത് വരെ ഇന്ന് കാണേണ്ടി വരുമായിരുന്നു. മത്സരത്തിൽ ആകെ 23 ഗോൾ ശ്രമങ്ങൾ ബാഴ്സലോണ നടത്തി എങ്കിലും ഒന്ന് പോകും ലക്ഷ്യം കണ്ടില്ല. സുവാരസിന്റെ ദയനീയ പ്രകടനമാണ് ഇന്ന് ഫ്രാൻസിൽ കാണാൻ ആയത്.

ഈ സമനില മറികടന്ന സ്പെയിനിൽ ജയം സ്വന്തമാക്കി ക്വാർട്ടർ കടക്കാം എന്നാകും മെസ്സിയും സംഘവും പ്രതീക്ഷിക്കുന്നത്.

Advertisement