“ബാലൻ ഡി ഓർ ഇല്ലായെങ്കിലും പ്രശ്നമല്ല, പക്ഷെ ചാമ്പ്യൻസ് ലീഗ് വേണം” – മെസ്സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിൽ ബാലൻ ഡി ഓർ നേടിയില്ല എങ്കിലും പ്രശ്നമില്ല എന്ന് ബാഴ്സലോണ താരം ലയണൽ മെസ്സി. ഇതിനകം തന്നെ ഈ വർഷത്തെ ഫിഫാ ബെസ്റ്റ് സ്വന്തമാക്കിയ ലയണൽ മെസ്സി തന്നെയാകും ബാലൻ ഡി ഓറും വിജയിക്കുക എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇത്തവണ ബാലൻ ഡി ഓർ നേടിയില്ല എങ്കിലും തനിക്ക് വലിയ നിരാശയൊന്നും ഉണ്ടാകില്ല എന്ന് അർജന്റീന താരം പറഞ്ഞു.

വ്യക്തിഗത പുരസ്കാരങ്ങൾ തനിക്ക് ഒരിക്കലും പ്രിയപ്പെട്ടതല്ല എന്ന് മെസ്സി പറഞ്ഞു. അതിന് താൻ മുൻതൂക്കം നൽകുന്നുമില്ല. പക്ഷെ ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയില്ല എങ്കിൽ തനിക്ക് വലിയ നിരാശയുണ്ടാകും എന്ന് മെസ്സി പറഞ്ഞു. അവസാനമായി ചാമ്പ്യൻസ് ലീഗ് നേടിയിട്ട് കുറച്ചു വർഷങ്ങളായി എന്നും അതുകൊണ്ട് ഇത്തവണ അത് നേടണമെന്നും മെസ്സി പറഞ്ഞു.