ലണ്ടണിൽ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യ പാദത്തിൽ ആഴ്സണലും ബയേണും സമനിലയിൽ പിരിഞ്ഞു. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം 2-2 എന്ന സ്കോറിലാണ് അവസാനിച്ചത്.
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ മികച്ച തുടക്കമാണ് ആഴ്സണലിന് ലഭിച്ചത്. സ്വന്തം ആരാധകർക്ക് മുന്നിൽ അവർ 12ആം മിനുട്ടിൽ ലീഡ് എടുത്തു. ബെൻ വൈറ്റിന്റെ അസിസ്റ്റിൽ നിന്ന് ബുകായോ സാക ആണ് ആഴ്സണലിന് ലീഡ് നൽകിയത്. പക്ഷെ സന്തോഷം കുറച്ച് സമയം മാത്രമെ നീണ്ടുനിന്നുള്ളൂ. 18ആം മിനുട്ടിൽ ബയേൺ സമനില പിടിച്ചു.
18ആം മിനുട്ടിൽ മുൻ ആഴ്സണൽ താരം കൂടിയായ ഗ്നാബറിയാണ് ബയേണ് സമനില നൽകിയത്. ഗൊരെറ്റ്സ്ക നൽകിയ പാസിൽ നിന്നായിരുന്നു ഈ ഗോൾ. 32ആം മിനുട്ടിൽ സാനെയെ സലിബ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഹാരി കെയ്ൻ ബയേണിനെ 2-1ന് മുന്നിൽ എത്തിച്ചു.
രണ്ടാം പകുതിയിൽ സമനില ഗോൾ അന്വേഷിച്ച ആഴ്സണലിന്റെ രക്ഷകനായി ട്രൊസാർഡ് എത്തി. 76ആം മിനുട്ടിൽ ജീസുസിന്റെ അസിസ്റ്റിൽ നിന്ന് ട്രൊസാർഡ് ഗോൾ നേടി. സ്കോർ 2-2. ഇരു ടീമുകളും വിജയ ഗോളിനായി നോക്കി എങ്കിലും ഗോൾ വന്നില്ല. കോമാന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. അവസാനം ഇരു ടീമുകളും സനനില കൊണ്ട് തൃപ്തിപ്പെട്ടു.
ഇനി ഏപ്രിൽ 17ന് ജർമ്മനിയിൽ വെച്ച് രണ്ടാം പാദ മത്സരം നടക്കും.