പ്രൊഫഷണൽ ക്ലബുകൾക്ക് കളിക്കാൻ പറ്റിയ ടൂർണമെന്റ് അല്ല കൊൽക്കത്ത ഫുട്ബോൾ ലീഗ് എന്ന് മോഹൻ ബഗാൻ പരിശീലകൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്നും ഡ്യൂറണ്ട് കപ്പിൽ നിന്നും മോഹൻ ബഗാൻ വിട്ടു നിന്നത് വലിയ വാർത്ത ആയിരുന്നു. എന്നാൽ അതിന് വ്യക്തമായ കാരണം ഉണ്ടെന്നും മോഹൻ ബഗാന് മൂന്ന് ടൂർണമെന്റുകൾ ഒരുമിച്ച് കളിക്കാൻ ഉള്ള ടീം ഇല്ല എന്നും മോഹൻ ബഗാൻ പരിശീലകൻ അന്റോണിയോ ഹബാസ് പറഞ്ഞു. കൊൽക്കത്ത ഫുട്ബോൾ ലീഗ് പോലുള്ള ടൂർണമെന്റുൽ പ്രൊഫഷണൽ ഫുട്ബോൾ ക്ലബുകൾ കളിക്കരുത് എന്നും രാജ്യത്തെ ഫുട്ബോളിനെ വളർത്തില്ല എന്നും അദ്ദേഹം പറയുന്നു.

“ഞങ്ങളുടെ മുൻഗണന AFC കപ്പ് ആണെന്ന് ഞങ്ങൾ ആദ്യമെ തീരുമാനിച്ചു. കൂടാതെ, ഞങ്ങൾക്ക് വേണ്ടത്ര കളിക്കാർ ഇല്ല. മാലിദ്വീപിൽ എ എഫ് സി കപ്പിലെ മൂന്ന് മത്സരങ്ങൾക്കായി ഞങ്ങൾക്ക് 21 കളിക്കാർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇത്രയും കളിക്കാരുമായി ഞങ്ങൾ എങ്ങനെയാണ് മൂന്ന് ടൂർണമ്ര്ന്റിൽ കളിക്കാൻ പോകുന്നത്?” ഹബാസ് ചോദിക്കുന്നു.

“കൂടാതെ, ഇന്ത്യയിലെ പ്രൊഫഷണൽ ഫുട്ബോളിന്റെ നിലവാരം ഉയർത്തണമെങ്കിൽ, പ്രൊഫഷണൽ അല്ലാത്ത ടീമുകൾക്കെതിരെ പ്രൊഫഷണൽ ടീമുകൾ കളിക്കുന്ന ടൂർണമെന്റുകൾ സംഘടിപ്പിക്കാതിരിക്കണം”പരിശീലകൻ അന്റോണിയോ ലോപ്പസ് ഹബാസ് കൊൽക്കത്ത ഫുട്ബോൾ ലീഗിനെ കുറിച്ച് പറഞ്ഞു.