കൊൽക്കത്ത ഫുട്ബോൾ ലീഗ് ഫിക്സ്ചറുകൾ എത്തി

0
കൊൽക്കത്ത ഫുട്ബോൾ ലീഗ് ഫിക്സ്ചറുകൾ എത്തി

ഈ വർഷത്തെ കൊൽക്കത്ത ഫുട്ബോൾ ലീഗിലെ ആദ്യ രണ്ടു റൗണ്ടുകളിലെ ഫിക്സ്ചറുകൾ എത്തി. ജൂലൈ 26നാണ് കൊൽക്കത്ത ഫുട്ബോൾ ലീഗ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ പീർലെസിനെ നേരിടുന്നതോടെയാകും സീസണ് തുടക്കമാവുക. മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടിലാകും മത്സരം നടക്കുക.

നീണ്ട കാലത്തിനു ശേഷം കഴിഞ്ഞ സീസണിൽ ആയിരുന്നു മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനെ മറികടന്ന് സി എഫ് എൽ കിരീടം നേടിയത്. ഈസ്റ്റ് ബംഗാളിന്റെ ആദ്യ മത്സരം 31ആം തീയതി ടെലെഗ്രാഫിനെതിരെയാണ്. കിരീടം തിരിച്ചുപിടിക്കുക ആയിരുന്നു ഈസ്റ്റ് ബംഗാളിന്റെ ലക്ഷ്യം. കൊൽക്കത്തൻ ഡെർബികളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ ആദ്യ രണ്ടു റൗണ്ടിലെ ഫിക്സ്ചർ മാത്രമെ പ്രഖ്യാപിച്ചിട്ടുള്ളൂ. ഇത്തവണയും ബംഗാൾ പ്രാദേശിക ചാനലിൽ കൊൽക്കത്ത ലീഗ് തത്സമയം ഉണ്ടാകും. നിരവധി മലയാളി താരങ്ങൾ ഇത്തവണയും കൊൽക്കത്ത ഫുട്ബോൾ ലീഗിൽ വിവിധ ക്ലബുകൾക്കായി കളിക്കുന്നുണ്ട്.