കൊൽക്കത്ത ഫുട്ബോൾ ലീഗ്, ഹെൻറി കിസേകയുടെ ഗോളിൽ ബഗാന് ജയം

കൊൽക്കത്തൻ ഫുട്ബോൾ ലീഗിൽ മോഹൻ ബഗാന് ജയത്തോടെ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ പതചക്രയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബഗാൻ തോൽപ്പിച്ചത്. രണ്ടാം പകുതിയിൽ മുൻ ഗോകുലം എഫ് സി താരമായ കിസേക നേടിയ ഗോളാണ് ബഗാന് ജയം സമ്മാനിച്ചത്. ഗോകുലം വിട്ട് എത്തിയ ഹെൻറിയുടെ ബഗാൻ അരങ്ങേറ്റം കൂടിയായി ഇത്‌.

മലയാളി താരമായ ബ്രിട്ടോ ഇന്ന് ബഗാനായി കളത്തിൽ ഇറങ്ങിയില്ല. ഏഴാം തീയതി റെയിൻബോ എഫ് സിക്ക് എതിരെയാണ് മോഹൻ ബഗാന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial