കൊൽക്കത്ത ഫുട്ബോൾ ലീഗ്; അഞ്ച് ഗോൾ ജയത്തോടെ ബഗാൻ കിരീടത്തിന് അടുത്ത്

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മോഹൻ ബഗാൻ കിരീടത്തിനോട് അടുക്കുന്നു. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി ഐയെ വൻ സ്കോറിന് പരാജയപ്പെടുത്തിയതോടെയാണ് ബഗാന്റെ കിരീട പ്രതീക്ഷ കനത്തത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ബഗാന്റെ വിജയം. ഡിക നേടിയ ഹാട്രിക്ക് തന്നെയാണ് കളി ബഗാന്റെ കയ്യിലാക്കിയത്. തിർതങ്കറും കിംകിമയുമാണ് മറ്റു രണ്ട് ഗോളുകൾ നേടിയത്.

ഇന്നത്തെ ജയം ബഗാനെ 9 മത്സരങ്ങളിൽ നിന്ന് 23 പോയന്റിൽ എത്തിച്ചു. 8 മത്സരങ്ങളിൽ നിന്ന് 20 പോയന്റുള്ള ഈസ്റ്റ് ബംഗാൾ അടുത്ത മത്സരം ജയിച്ചാൽ 23 പോയന്റിൽ എത്തും എങ്കിലും വലിയ ഗോൾ ഡിഫറൻസ് ബഗാനെ രക്ഷിക്കും. ബഗാന് +18 ആണ് ഗോൾ ഡിഫറൻസ്. ഈസ്റ്റ് ബംഗാളിന് +13. ഇനി ബഗാന് ലീഗിൽ വെറും 3 മത്സരങ്ങൾ മാത്രമെ ബാക്കിയുള്ളൂ.