കൊൽക്കത്ത ഫുട്ബോൾ ലീഗ്; ആര്യന് ജയം

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആര്യൻസിന് വിജയം. ടോളി അഗ്രഗാമിയെ ആണ് ആര്യൻ ക്ലബ് തോൽപ്പിച്ചത്. കല്യാണിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആര്യന്റെ ജയം.

ഇന്നലെ നടന്ന മറ്റൊരു മത്സരം മാറ്റി വെക്കേണ്ടതായും വന്നു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും വെസ്റ്റ് ബംഗാൾ പോലീസും തമ്മിലുള്ള മത്സരം ആണ് മഴകാരണം മാറ്റിവെച്ചത്. മത്സരം നിർത്തി വെക്കുമ്പോൾ ഫുഡ് കോർപറേഷൻ രണ്ട് ഗോളുകൾക്ക് മുന്നിൽ ആയിരുന്നു. ഇത് രണ്ടാം മത്സരമാണ് ഇത്തവണ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മഴ കാരണം മാറ്റിവെക്കുന്നത്. മുമ്പ് ഈസ്റ്റ് ബംഗാളിന്റെ മത്സരവും മാറ്റിവെച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial