കൊൽക്കത്ത ഫുട്ബോൾ ലീഗ്; പരാജയമറിയാതെ പീർലസ് മുന്നേറുന്നു

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ പീർലസിന്റെ മികച്ച ഫോം തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ടെലിഗ്രഫിനെ പീർലസ് പാാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പീർലസിന്റെ വിജയം. പീർലസിനായി ഇന്നലെയും താരമായത് ക്രോമ ആയിരുന്നു. മൂന്ന് ഗോളുകളും ക്രോമയാണ് നേടിയത്. ടെലിഗ്രാഫിനായി ഹാരി ആശ്വാസ ഗോൾ നേടി. ക്രോമക്ക് ലീഗിൽ ഇതോടെ ആറു ഗോളുകളായി.

ഇന്നലത്തെ ജയത്തോടെ നാലു മത്സരങ്ങളിൽ 10 പോയന്റുമായി പീർലസ് ലീഗിൽ മൂന്നാമതാണ്. ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനുമൊപ്പം ലീഗിൽ ഇതുവരെ പരാജയമറിയാത്ത ടീമാണ് പീർലസ്.