സന്തോഷം തിരികെയെത്തി!! ഗോകുലം കേരള വനിതകൾക്ക് വലിയ വിജയം

Gokulam 062

എ എഫ് സി ക്ലബ് ചാമ്പ്യൻഷിപ്പിലെ നിരാശകൾ എല്ലാം മറന്ന് വിജയവുമായി ഗോകുലം കേരള വനിതകൾ കളത്തിൽ തിരികെയെത്തി. ഇന്ന് കേരള വനിതാ ലീഗിൽ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ ഗോകുലം ഡോൺ ബോസ്കോ ക്ലബിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി. വിദേശ താരം വിവിയൻ കൊനാഡു ഗോകുലത്തിനായി ഹാട്രിക്ക് നേടി.

ഗോകുലം കേരള

19, 25, 89 മിനുട്ടുകളിൽ ആയിരുന്നു മിനുട്ടുകളിൽ ആയിരുന്നു ഘാന താരത്തിന്റെ ഗോളുകൾ. ഹാർമിനാൽ കൗർ ഇരട്ട ഗോളുകളുമായി കളിയിലെ താരമായി. 66, 82 മിനുട്ടുകളിൽ ആയിരുന്നു ഹാർമിലാന്റെ ഗോളുകൾ. മാനസയാണ് ഗോകുലത്തിന്റെ ഇന്നത്തെ മറ്റൊരു സ്കോറർ.

രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവുമായി ആറ് പോയിന്റിൽ നിൽക്കുകയാണ് ഗോകുലം കേരള