കവാനി ബോക ജൂനിയേഴ്സ് ടീമിലേക്ക് പോകാൻ സാധ്യത

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ എഡിസൻ കവാനി യുണൈറ്റഡ് വിട്ട് ലാറ്റിനമേരിക്കൻ ക്ലബായ ബോക ജൂനിയേഴ്സിലേക്ക് പോകാൻ സാധ്യത. താരം മാഞ്ചസ്റ്റർ ക്ലബ് വിടും എന്ന് കവാനിയുടെ പിതാവ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഈ ജൂണിൽ കവാനി ബോക ജൂനിയേഴ്സിൽ ചേരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കവാനിയുമായി ബോക ജൂനിയേഴ്സ് ചർച്ച നടത്തുന്നുണ്ട്.

കവാനിക്ക് വേണ്ടി ഏഴാം നമ്പറും ഒമ്പതാം നമ്പറും ഒഴിച്ചിടാൻ ആണ് ബോക ജൂനിയേഴ്സ് തീരുമാനം. ബാറ്റിസ്റ്റ്യൂട്ട കളിച്ച ഒമ്പതാം നമ്പർ ആകും കവാനി സ്വീകരിക്കാൻ സാധ്യത. മാഞ്ചസ്റ്റർ യുണൈറ്റഡും കവാനിയുടെ കരാർ പുതുക്കാൻ ശ്രമിക്കുന്നുണ്ട്. കവാനി ഏപ്രിൽ അവസാനത്തോടെ ഇതിൽ തീരുമാനം അറിയിക്കും. ഇംഗ്ലണ്ട് വിട്ട് തന്റെ കുടുബത്തിന് അടുത്ത് നിക്കണം എന്നതു കൊണ്ടാണ് കവാനി യുണൈറ്റഡ് വിടാൻ ശ്രമിക്കുന്നത്.