കസിയസ് വീണ്ടും പരിശീലനത്തിനെത്തി

സ്പാനിഷ് ഇതിഹാസ ഗോൾകീപ്പറായ ഐകർ കസിയസ് ഫുട്ബോളിൽ നിന്ന് വിരമിക്കും എന്ന വാർത്തകൾക്ക് അവസാനമിട്ടു കൊണ്ട് ഇന്നലെ പരിശീലനത്തിന് എത്തി. ഇന്നലെ പ്രീസീസൺ പരിശീലനത്തിന്റെ ആദ്യ ദിവസം തന്നെ കസിയസ് ട്രെയിനുങ്ങിന് എത്തി. കഴിഞ്ഞ സീസൺ അവസാനം ഹൃദയാഘാതം നേരിട്ട കസിയസ് ഇനി ഫുട്ബോളിലേക്ക് തിരിച്ചുവരില്ല എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

തനിക്ക് ഫുട്ബോളിലേക്ക് തിരികെ വരാൻ ആകുമെന്ന നേരത്തെ തന്നെ കസിയസ് പ്രതീക്ഷ പങ്കുവെച്ചിരുന്നു. ഇന്ന് കസിയസ് തന്നെയാണ് പരിശീലനത്തിന് എത്തിയത് ട്വിറ്ററിലൂടെ അറിയിച്ചത്. പോർട്ടോ താരമായ കസിയസ് കഴിഞ്ഞ സീസൺ അവസാനം പരിശീലനം നടത്തുന്നതിന് ഇടയിൽ ആയിരുന്നു ഹൃദയാഘാതം നേരിട്ടത്. ഫുട്ബോൾ ലോകത്തിന് വലിയ ആശങ്ക ഉണ്ടാക്കിയ സംഭവമായിരുന്നു അത്. കസിയസിനോട് ഫുട്ബോളിൽ നിന്ന് വിരമിക്കണമെന്ന് അന്ന് ഡോക്ടർമാർ നിർദേശം നൽകിയിരുന്നു. എന്നാൽ അതിനോട് പോരാടി വീണ്ടും കളത്തിൽ എത്താൻ ആണ് റയൽ മാഡ്രിഡ് ഇതിഹാസം കൂടിയായ കസിയസ് ശ്രമിക്കുന്നത്.

Previous articleഅവസാന നിമിഷ ഗോളിൽ ജയിച്ച് മൊറോക്കോ
Next articleഇന്ത്യ സ്പോർട്സ്മാൻഷിപ്പ് കാണിച്ചില്ലെന്ന് വഖാർ യൂനിസ്