ടെറി മിംഗ്സിന് ആസ്റ്റൺ വില്ലയിൽ പുതിയ കരാർ

20200921 234614
- Advertisement -

ആസ്റ്റൺ വില്ലയുടെ സെന്റർ ബാക്കായ ടെറി മിംഗ്സിന് ക്ലബിൽ പുതിയ കരാർ. ആസ്റ്റൺ വില്ലയുടെ ഏറ്റവും പ്രധാനപ്പെട്ട താരം കൂടിയായ മിംഗ്സ് നാലു വർഷത്തെ കരാറാണ് ക്ലബിൽ ഒപ്പുവെച്ചത്. നേരത്തെ ലോണിൽ ആസ്റ്റൺ വില്ലയ്ക്കായി കളിച്ച് വില്ലയെ പ്രീമിയർ ലീഗിലേക്ക് എത്തിച്ച മിംഗ്സ് കഴിഞ്ഞ സീസണിൽ വില്ലയിൽ സ്ഥിര കരാർ ഒപ്പുവെച്ചിരുന്നു. .

27കാരനായ താരം കഴിഞ്ഞ സീസണിൽ 37 മത്സരങ്ങൾ ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി കളിച്ചു. കഴിഞ്ഞ വർഷം മിംഗ്സ് ഇംഗ്ലീഷ് ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു.

Advertisement