അവസാന നിമിഷങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തീയായി!!!! എവർട്ടണെ പുറത്താക്കി ലീഗ് കപ്പ് സെമി ഫൈനലിൽ

20201224 032858
credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ എവേ ഫോം തുടരുകയാണ്. ഒരു എവേ വിജയം കൂടെ ഗുഡിസൺ പാർക്കിൽ നേടിക്കൊണ്ട് ലീഗ് കപ്പ് സെമി ഫൈനലിലേക്ക് മാർച്ച് ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. ഇന്ന് ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എവർട്ടണെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം.

ലീഡ്സിനെതിരെ വൻ വിജയം നേടിയ ടീമിൽ നിന്ന് 9 മാറ്റങ്ങളുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങിയത്. എന്നിട്ടും ഇന്ന് ഗംഭീരമായി തുടങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. ആദ്യ പകുതിയിൽ മാത്രം ഓ ഷോട്ടുകൾ എവർട്ടൺ പോസ്റ്റിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉതിർത്തു. പക്ഷെ ഒന്നു പോലും ലക്ഷ്യം കണ്ടില്ല. പതിയെ എവർട്ടൺ കളിയിലേക്ക് വന്നു.

പിന്നെ രണ്ടു ഭാഗത്തും അവസരങ്ങൾ വന്നു. എങ്കിലും രണ്ടാം പകുതിയിൽ കളിയുടെ നിലവാരം കുറഞ്ഞു. മിസ് പാസുകൾ തുടർച്ചയായി. പിന്നാലെ മാർഷ്യലിനെയും റാഷ്ഫോർഡിനെയും ഇറക്കി ഒലെ കളി മാറ്റി. 87ആം മിനുട്ടിൽ സബ്ബായി എത്തിയ മാർഷ്യൽ കൊടുത്ത പാസ് സ്വീകരിച്ച് കവാനി കുതിച്ചു. എന്നിട്ട് ഇടം കാലു കൊണ്ട് ഒരു ഗംഭീര ഫിനിഷും. എവർട്ടന്റെ ഗ്രൗണ്ടിൽ കവാനി മാഞ്ചസ്റ്റർ ജേഴ്സിയിൽ നേടുന്ന രണ്ടാം ഗോൾ. ഇതിനു ശേഷം ഇഞ്ച്വറി ടൈമിൽ മാർഷ്യലിലൂടെ ലീഡ് ഇരട്ടിയാക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡിനായി. റാഷ്ഫോർഡ് മാർഷ്യൽ കൂട്ടുകെട്ടായിരുന്നു രണ്ടാം ഗോൾ ഒരുക്കിയത്.

Previous articleവിജയം തുടർന്ന് റയൽ മാഡ്രിഡ്
Next articleഎറിക്സൺ ഇന്ററിൽ നിന്നും പുറത്തേക്ക്