എറിക്സൺ ഇന്ററിൽ നിന്നും പുറത്തേക്ക്

Images (22)

ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനിൽ നിന്നും ക്രിസ്റ്റ്യൻ എറിക്സൺ പുറത്തേക്ക് എന്നുറപ്പായി. ഇന്റർ മിലാന്റെ ഡയറക്ടർ ബെപ്പെ മറോട്ടയാണ് എറിക്സണിന്റെ കാര്യം സ്ഥിരീകരിച്ചത്. ജനുവരിയിൽ ക്ലബ്ബ് വിടാൻ സാധ്യതയുള്ള താരങ്ങളിൽ ഒരാളായാണ് എറിക്സണിനെ ഇന്റർ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റർ പരിശീലകൻ അന്റോണിയോ കോണ്ടെയുടെയുടെ ഗെയിം പ്ലാനുകളിൽ ഇല്ലാതിരുന്നതാണ് എറിക്സണിന്റെ പുറത്തേക്കുള്ള വഴി തുറന്നത്.

ഹെല്ലാസ് വെറോണക്കെതിരായ മത്സരത്തിൽ ഇന്ററിന്റെ ബെഞ്ചിൽ പോലുമില്ല എറിക്സൺ. ഡെന്മാർക്കിൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനുള്ള അനുവാദം എറിക്സണിന് ഇന്റർ കൊടുത്തു കഴിഞ്ഞു. 2020 ജനുവരിയിലാണ് ടോട്ടൻഹാം ഹോട്ട്സ്പർസിൽ നിന്നും ഇന്റർ മിലാൻ എറിക്സണെ റാഞ്ചുന്നത്.

Previous articleഅവസാന നിമിഷങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തീയായി!!!! എവർട്ടണെ പുറത്താക്കി ലീഗ് കപ്പ് സെമി ഫൈനലിൽ
Next article“മെസ്സിയെ ലോകത്തെ‌ മികച്ച താരമായി അംഗീകരിക്കാൻ റയൽ ആരാധകർക്ക് ബുദ്ധിമുട്ടാണ്‌”