മാനേജർക്കെതിരെ തിരിയുകയായിരുന്നില്ല ലക്‌ഷ്യം, വിശദീകരണവുമായി കെപ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ലീഗ് കപ്പ് ഫൈനലിന്റെ അവസാന നിമിഷങ്ങളിൽ ഉണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി ചെൽസി ഗോൾ കീപ്പർ കെപ അരിസബലാഗ രംഗത്ത്. ഒരിക്കലും പരിശീലകൻ സാരിക്കെതിരെ തിരിയുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്ന് കെപ വ്യക്തമാക്കി.

മത്സരത്തിന്റെ എക്സ്ട്രാ ടൈം തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. പരിക്കേറ്റ വീണു കിടന്ന കെപക്ക് പകരം ചെൽസിയുടെ രണ്ടാം നമ്പർ ഗോൾ കീപ്പർ കാബയെറോയെ ഇറക്കാൻ പരിശീലകൻ സാരി തീരുമാനിക്കുകയായിരുന്നു. എന്നാൽ കെപ അതിനു എതിർക്കുകയും ഗ്രൗണ്ടിൽ നിന്ന് കയറുകയും ചെയ്തിരുന്നില്ല. തുടർന്ന് കെപ ചെൽസി ഗോൾ പോസ്റ്റിൽ തുടരുകയും പെനാൽറ്റി ഷൂട്ട് ഔട്ട് നേരിടുകയും ചെയ്തിരുന്നു. പെനാൽറ്റിയിൽ മാഞ്ചസ്റ്റർ സിറ്റി ലീഗ് കിരീടം സ്വന്തമാക്കുകയും ചെയ്തിരുന്നു.

മത്സരം ശേഷം ചെൽസി പരിശീലകൻ സാരിയുമായി താൻ സംസാരിച്ചെന്നും അത് ഒരു തെറ്റിദ്ധാരണ കൊണ്ട് ഉണ്ടായ പ്രശ്നമെന്നും കെപ പറഞ്ഞു. താൻ പകരക്കാരനാവാൻ വിസ്സമ്മതിച്ചത് ആയിരുന്നില്ലെന്നും പരിശീലകൻ വിചാരിച്ച പോലെ തനിക്ക് പരിക്ക് ഇല്ലായിരുന്നെന്നും കെപ പറഞ്ഞു. തനിക്ക് പരിക്ക് ഇല്ലെന്നും കളത്തിൽ തുടരാൻ കഴിയുമെന്നാണ് താൻ അറിയിച്ചതെന്നും കെപ പറഞ്ഞു. ടീം ഡോക്ടർ പകരക്കരുടെ ബെഞ്ചിൽ എത്തി കാര്യം സാരിയോട് വിശദീകരിച്ചെന്നും കെപ പറഞ്ഞു.

ഒരിക്കലും പരിശീലകൻ സാരിയെ ധിക്കരിക്കുക ആയിരുന്നില്ല എന്നും തെറ്റിദ്ധാരണ കൊണ്ട് മാത്രമാണ് ഇതെല്ലം സംഭവിച്ചതെന്നും കെപ കൂട്ടിച്ചേർത്തു. താൻ കളിക്കാനുള്ള സാഹചര്യത്തിൽ അല്ലെന്നാണ് പരിശീലകൻ വിചാരിച്ചതെന്നും താൻ കളിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നെന്നും കെപ സോഷ്യൽ മീഡിയയിൽ കുറിച്ചു. പരിശീലകനോടും ചെൽസിയോടും തനിക്ക് ബഹുമാനം ഉണ്ടെന്നും കെപ പറഞ്ഞു.

മത്സരം ശേഷം പരിശീലകൻ സാരിയും സംഭവങ്ങൾ തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്ന് പറഞ്ഞിരുന്നു.